കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി സ്‌കൂട്ടര്‍ ഓടിച്ച് സംഭവം, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു (വീഡിയോ)

കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

ലുലു മാളിന് അടുത്തു കൂടെയാണ് പെണ്‍കുട്ടി സ്‌കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്‌കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്. മട്ടാഞ്ചേരി റജിസ്‌ട്രേഷനിലുളള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment