തനിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം, നടപടി ആവിശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയിന്‍ ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ് ആണ് ഡിജിപിക്ക് നേരിട്ട് കത്ത് നല്‍കിയത്.

ചാനലിന്റെ ഓണ്‍ലൈന്‍ പേജിലെ വാര്‍ത്തകള്‍ക്ക് താഴെ വന്ന മ്ലേച്ഛമായ കമന്റുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. കമ്മീഷന്‍ അധ്യക്ഷയുടെ സുതാര്യമായ അഭിപ്രായങ്ങള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചും തെറ്റിദ്ധാരണ പുലര്‍ത്തുന്ന വിധവുമാണ് ചാനല്‍ വാര്‍ത്തയായി നല്‍കിയിരിക്കുന്നതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ വനിതാ കമ്മീഷന്‍ അധ്യക്ഷക്കുനേരെ അങ്ങേയറ്റം ആക്ഷേപകരമായി പരാമര്‍ങ്ങള്‍ നടത്തിയവര്‍ക്കെതിരെ എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു

pathram desk 2:
Related Post
Leave a Comment