ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: അഞ്ച് പോലീസുകാരും കുറ്റക്കാര്‍,വിധി നാളെ

തിരുവനന്തപുരം: ഉദയകുമാറിനെ കസ്റ്റഡിയില്‍ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി വിധി പറഞ്ഞു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 2005ല്‍ നടന്ന സംഭവത്തില്‍ പോലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരായ കുറ്റം തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ കെ വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ചില വിശദീകരണങ്ങള്‍ ചോദിച്ച ശേഷം കേസ് ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ നാസറാണ് വിധി പുറപ്പെടുവിച്ചത്.

വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യ സാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌ഐആര്‍ തയാറാക്കാന്‍ സഹായിച്ചെന്നു സാക്ഷി മൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും എന്ന സൂചനയും കോടതി ഇന്നലെ നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുക.

2005 സെപ്റ്റംബര്‍ 27ന് മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment