മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് താന്‍ വളര്‍ന്നത്, പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്. സംസ്ഥാനപുരസ്‌കാര വിതരണ ചടങ്ങില്‍ അവരുടെ സാന്നിധ്യം തനിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയെന്നത് ഒരു കുടുംബമാണ്. അവരൊക്ക ചടങ്ങില്‍ എത്തിയില്ലെങ്കില്‍ ഒരു നാഥനില്ലാത്ത അവസ്ഥയാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഇവരെ ആരെയും വിളിക്കാന്‍ തനിക്ക് പറ്റിയിട്ടില്ല. ഇവരെല്ലാം ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഒരു സങ്കടമാണ് തനിക്കുണ്ടായത്. എന്താണ് അവരെല്ലാം അങ്ങനെ പറയാന്‍ ഇടയാക്കിയതെന്ന് തനിക്കറിയില്ല. ആരും പിണങ്ങല്ലേ എന്നാണ് തനിക്ക് പറയാനുള്ളത് ഇന്ദ്രന്‍സ് പറഞ്ഞു

തനിക്ക് സിനിമ തന്ന സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി തന്നോട് സഹകരിച്ച എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. തന്നെപോലെ ഒരു നടന് ഇത്തരം അവാര്‍ഡ് കിട്ടുക വല്ലപ്പോഴും ഒരിക്കലാണ്. അപ്പോള്‍ എല്ലാവരും ഉണ്ടാകണമെന്നതണ് തന്റെ നിലപാട് എന്നും ഇന്ദ്രന്‍സ് പറഞ്ഞു

pathram desk 2:
Related Post
Leave a Comment