കൊച്ചി:ബിജു മേനോനെ നായകനാക്കി നവാഗതനായ സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘ആനക്കള്ളന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സംവിധായകന്‍ വൈശാഖ് ആണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഉദയ കൃഷ്ണനാണ് ആനക്കള്ളന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ഇതെന്ന് സംവിധായകന്‍ അറിയിച്ചു.
പോലീസ് തൊപ്പിയുമണിഞ്ഞ് കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററില്‍ കാണുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, സുരേഷ് കൃഷ്ണന്‍, സായി കുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
‘വളരെ അഭിമാനത്തോടെയാണ് ആനക്കള്ളന്റെ പോസ്റ്റര്‍ പുറത്തുവിടുന്നത്. ഇത് പരിധികളില്ലാത്ത ഹാസ്യം കൊണ്ട് തയേറ്ററുകള്‍ ഭരിക്കും. അത് തീര്‍ച്ചയാണ്. എന്റെ പ്രിയപ്പെട്ട സഹോദരന്‍ സുരേഷ് പായിപ്പാടിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. ഉദയകൃഷ്ണയ്ക്കും ബിജുമേനോനും സപ്തതരംഗ് സിനിമയ്ക്കും എന്റെ എല്ലാവിധ ആശംസകളും’ പോസ്റ്റര്‍ പുറത്തു വിട്ടുകൊണ്ട് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.
Leave a Comment