ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും; ജിഎസ്ടി 18 % ആക്കി ; ചെരുപ്പുകള്‍ക്ക് 5%; പുതിയ നിരക്കുകള്‍ 27ന്

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളുടെ ജിഎസ്ടി 18 ശതമാനമാനമാക്കി നിജപ്പെടുത്താന്‍ തീരുമാനം. അതുകൊണ്ടു തന്നെ ചെറിയ ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വിലകുറയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് ചില ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുന്നത്.

27 ഇഞ്ച് വരെയുള്ള ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, വീഡിയോ ഗെയിം, ഇസ്തിരിപ്പെട്ടി, ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍, െ്രെഗന്‍ഡറുകള്‍, മിക്‌സറുകള്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ െ്രെഡയര്‍, പെയിന്റ്, വാര്‍ണിഷ്, വാട്ടര്‍കൂളര്‍, സുഗന്ധദ്രവ്യം, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌മെറ്റിക്‌സ്,വാള്‍പുട്ടി, പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ട്രെയിലറുകള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലാണ് മാറ്റംവരുത്തിയത്. നേരത്തെ 28% നികുതി ഈടാക്കിയിരുന്ന ഈ ഉത്പന്നങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി.

ഇതിനുപുറമേ, ആയിരം രൂപ വരെയുള്ള ചെരുപ്പുകളുടെ ജിഎസ്ടി 5% ആക്കി. ഹാന്‍ഡ്ബാഗുകള്‍, ആഭരണപ്പെട്ടി, കരകൗശല വസ്തുക്കള്‍, പെയിന്റിങ്ങുകള്‍ക്കായി മരംകൊണ്ട് നിര്‍മിച്ച പെട്ടികള്‍, കൈകൊണ്ട് നിര്‍മിച്ച വിളക്കുകള്‍, അലങ്കാരത്തിനുള്ള ഗ്ലാസ് ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള തറനിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ നികുതി 12% ആക്കി കുറച്ചു.

പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും. സാനിറ്ററി നാപ്കിന്‍, മരത്തിലോ മാര്‍ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്‌കരിച്ച പാല്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും ശനിയാഴ്ചയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

pathram:
Leave a Comment