അമ്മയുടെ വഴിവിട്ട ജീവിതം കണ്ടാണ് താനിങ്ങനെ ആയതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു, കുമ്പസാര പീഡനത്തില്‍ ഒളിവിലുള്ള വൈദികന്റെ വീഡിയോ

കോഴിക്കോട്:ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്.

യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു എന്നും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് ആരോപിക്കുന്ന കാലത്ത് താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ മാതാവുമായി സംസാരിച്ചതില്‍ നിന്നും ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്നു പറഞ്ഞ് ചിലകാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വൈദികന്‍ ഇരയെ അധിക്ഷേപിക്കുന്നത്. പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പുറത്തറിയാന്‍ സഹായിക്കുന്നവിധം ഭര്‍ത്താവിന്റെ പേരുവിവരങ്ങളടക്കം പറഞ്ഞുകൊണ്ടാണ് എബ്രഹാം വര്‍ഗീസ് ഇരയെ അധിക്ഷേപിക്കുന്നത്.

വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.

വീഡിയോ കടപ്പാട് മാത്യുഭൂമി ന്യൂസ്‌

pathram desk 2:
Related Post
Leave a Comment