പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കുമെന്ന് അനുഷ്‌കയുടെ അമ്മ

ബ്രഹ്മണ്ഡ ചിത്രം ബാഹുബലി ഇറങ്ങിയപ്പോള്‍ മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് അനുഷ്‌ക-പ്രഭാസ് വ്യാജ പ്രണയ വാര്‍ത്ത. ബാഹുബലിയിലെ ഇരുവരുടെയും അടിപൊളി കോംപിനേഷന്‍ കണ്ടപ്പോള്‍ ആരാധകര്‍ ഇവരെ ജീവിതത്തിലും അതേ ജോഡികളായി സങ്കല്‍പ്പിക്കുകയായിരിന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.

എന്നാല്‍ സംഗതി അങ്ങനെയൊക്കെയാണെങ്കിലും അനുഷ്‌ക ഉടന്‍ തന്നെ വിവാഹിതയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തു നിന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെ എല്ലാം തള്ളി അനുഷ്‌കയുടെ അമ്മ പ്രഫുല്ല ഷെട്ടി തന്നെ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.

”അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്” പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ഭാഗ്മതിക്ക് ശേഷം അനുഷ്‌ക പുതിയ സിനിമകളൊന്നും ഏറ്റെടുത്തില്ല. സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ്.

pathram desk 1:
Leave a Comment