തിരുവനന്തപുരം: എം.എല്‍.എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.തിരുവനന്തപുരം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കൊണ്ട് വരാന്‍ താമസിച്ചതിന് പി.സി ജോര്‍ജ് എം.എല്‍.എ കുടുംബ ശ്രീ കാന്റീന്‍ ജീവനക്കാരനായ മനുവിനെ മര്‍ദ്ദിക്കുകയായിരുന്നു.
മുഖത്ത് മര്‍ദ്ദനമേറ്റ മനു പിന്നീട് ചികിത്സ തേടുകയും നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയുമായിരുന്നു. പി.സി ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മനു നല്‍കിയ പരാതിയില്‍ പറയുന്നു.
തിരക്ക് കാരണമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. വനിതാ ജീവനക്കാരിയെ ചീത്ത വിളിച്ചെന്നും മനു പറയുന്നു.
എന്നാല്‍ താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭക്ഷണം കൊണ്ടുവരാന്‍ വൈകിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം.
Leave a Comment