മഞ്ജു രാജിവച്ചിട്ടില്ല; പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തിയിട്ടുണ്ട്. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പടുന്നതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുപ്പ വൃത്തങ്ങള്‍ അറിയിച്ചു.

ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ച ശേഷമാണു യുഎസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിലും കാനഡയിലും പുരസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ ഒഴിവുകാലം ചെലവഴിച്ചശേഷമാണു മടങ്ങിയത്.

pathram:
Leave a Comment