സ്വവര്‍ഗ ലൈംഗിക ബന്ധം നിരസിച്ച 27കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി!!!

ആന്ധ്രാ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന 27കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ബ്രഹ്മ റെഡ്ഡി എന്ന യുവാവാണ് അടുത്തു സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി. സായ് കിരണിന്റെ പിറന്നാള്‍ പാര്‍ട്ടിക്കായാണ് ബ്രഹ്മ പോയത്. ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കു ശേഷം ഇവരെല്ലാം മദ്യ ലഹരിയിലായിരുന്നു. ഇതിനു പിന്നാലെ സായും മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്ന് ബ്രഹ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

ഇത് നിഷേധിച്ച് അവിടെ നിന്ന് പോരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലുകയായിരുന്നു. ബ്രഹ്മ മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് തങ്ങള്‍ കൊന്നതെന്ന് പ്രതികള്‍ കുറ്റ സമ്മതം നടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment