യുറൂഗ്വെയെ വിറപ്പിച്ച് ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നില്‍

യുറൂഗ്വെക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് ഒരുഗോളിന് മുന്നില്‍. 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് ഫ്രഞ്ച് താരം റാഫേല്‍ വറാനേയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ച്ചയും കണ്ടു.

ഫ്രാന്‍സ് ഗോള്‍ നേടിയതിന് സമാനമായ അവസരം മറുവശത്ത് യുറൂഗ്വേക്കും നാല്‍പ്പത്തി മൂന്നാം മിനുറ്റില്‍ ലഭിച്ചു. ഫ്രീകിക്കിനെ തുടര്‍ന്നുള്ള മാര്‍ട്ടിന്‍ കാസിറസിന്റെ ഹെഡ്ഡര്‍ ഗോളിനടുത്തുവരെയെത്തി. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പറന്നു തട്ടിയത് റീബൗണ്ടിനായി വീണ്ടും കാസിറസിന്റെ കാലിലെത്തിയെങ്കിലും പുറത്തേക്ക് പോയി.

യുറൂഗ്വേയുടെ മുന്നേറ്റങ്ങളോടെയാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ ആരംഭിച്ചത്. ആദ്യ അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം പന്ത് നിയന്ത്രണത്തില്‍ വെച്ച് ഫ്രാന്‍സ് കളിയേയും വരുതിയിലാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 58ശതമാനം സമയവും ഫ്രഞ്ച് കാലുകളിലായിരുന്നു പന്തുണ്ടായിരുന്നത്. ലഭിച്ച അവസരം ഉപയോഗിക്കാന്‍ കഴിഞ്ഞതോടെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്‍തൂക്കം നേടുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment