കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടിസി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. ടിസി മാത്യുവിന്റെ ഭരണകാലത്ത് കെസിഎയില്‍ 2.16 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി.
ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെസിഎയ്ക്കു നഷ്ടമായ പണം ടിസി മാത്യുവില്‍നിന്നു തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഇടുക്കി സ്റ്റേഡിയത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചിട്ടുണ്ട്. കാസര്‍ക്കോട് 20 ലക്ഷം രുപ മുടക്കിയത് പുറമ്പോക്കു ഭൂമിക്കാണ്. മറൈന്‍ഡ്രൈവില്‍ ഫല്‍റ്റ് വാടകയ്ക്ക് എടുത്തതിന് 29 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെസിഎയ്ക്കു സോഫ്റ്റ്വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
Leave a Comment