‘പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കി, കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം’:പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കൊച്ചി:പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മര്‍ മലയില്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മകള്‍ ഹെന്ന മലയിലിനെ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതിനു പിന്നാലെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഉമ്മര്‍ മലയില്‍ ഫേസ്ബുക്കില്‍ മകളുടെ ചിത്രസഹിതം കുറിച്ചിരിക്കുന്നത്.

പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)

pathram desk 2:
Related Post
Leave a Comment