കോഴിക്കോട്: നടന്‍ ദിലീപിനെ എ.എം.എം.എ സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടന്‍കളിച്ച നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിന് പിന്നാലെ
ഊര്‍മ്മിള ഉണ്ണിക്കെതിരെ പരിഹാസവുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തി.
പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..എന്നായിരുന്നു ശാരദക്കുട്ടിയുടെ ചോദ്യം.ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല.
ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു.. എന്നായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം.
സത്യത്തില്‍ ഇവരോട് സഹതാപം തോന്നുന്നെന്നും എന്തോ കാര്യമായ കുഴപ്പമുണ്ടെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ ഫേസ്ബുക്കില്‍ കുറിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനോട് ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ‘എനിക്ക് അമ്മയെ കാണണം’ എന്ന് പറഞ്ഞു ചിരിക്കലായിരുന്നു നടിയുടെ മറുപടി. എങ്ങനെ ഇത്ര ലാഘവത്തോടെ കാര്യങ്ങളെ കാണാന്‍ സാധിക്കുന്നു എന്ന ചോദ്യത്തിന് ജീവിതമാണ് തന്നെ ഇത്ര ലാഘവത്തോടെ പ്രതികരിക്കാന്‍ പഠിപ്പിച്ചതെന്നും തന്റെ പ്രായമാകുമ്പോള്‍ എല്ലാം മനസ്സിലാകുമെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നുണ്ട്.ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസമായി കാണാതിരുന്നാല്‍ ഉണ്ടാവുന്ന ആശങ്കയാണ് ഇക്കാര്യത്തിലും ഉണ്ടായതെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും യോഗ തീരുമാനങ്ങളെന്ന നിലയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു ഊര്‍മ്മിള ഉണ്ണി പറഞ്ഞത്. പല വാര്‍ത്തകളും മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഊര്‍മ്മിള ഉണ്ണി കുറ്റപ്പെടുത്തി.
Leave a Comment