കാമുകനുമായി ഫോണില്‍ സംസാരിച്ച മകളെ അച്ഛന്‍ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്നു!!! സംഭവം പെണ്‍കുട്ടിയുടെ 18ാം പിറന്നാള്‍ ദിനത്തില്‍

അമരാവതി: കാമുകനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍വുളളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലേക്കെത്തിയതായിരുന്നു ചന്ദ്രിക.

ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം ചെയ്യണമെന്നും പെണ്‍കുട്ടി വീട്ടില്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തി. എന്നാല്‍ ഈ ബന്ധം കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും മകളെ കോടാലിക്കൈക്ക് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദ്രികയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

pathram desk 1:
Related Post
Leave a Comment