തന്നെ ലൈംഗികമായി ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, നിയമനടപടികളുമായി മുന്നോട്ട് പോകും:’എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ

കോട്ടയം: തന്നെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ സഭ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇപ്പോള്‍ തല്‍ക്കാലം പരസ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.’എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല.

വിഷയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും’ കന്യാസ്ത്രീ പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും കന്യാസ്ത്രീ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.2014ല്‍ കുറുവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലെത്തിയപ്പോഴാണ് പീഡനം. കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ വൈക്കം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇവര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു.ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായത് കൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നകല്‍ ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്. ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് സന്യാസിനി പരാതി നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുടെ പരാതിയില്‍ സത്യസന്ധമായി പ്രശ്നം പരിഹരിക്കണം.

ബിഷപ്പിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കാണ് പരാതി നല്‍കേണ്ടതെന്ന് കരുതുന്നില്ല. കര്‍ദിനാളിന് പരാതി ലഭിച്ചിരുന്നോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. പരാതി നല്‍കേണ്ടിയിരുന്നത് വത്തിക്കാനിലെ ഇന്ത്യന്‍ പ്രതിനിധിക്കാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസംവിധാനത്തിന് മുന്നില്‍ പരാതി എത്തിക്കണം. കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും പോള്‍ തേലക്കാട്ട് വ്യക്തമാക്കി.

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അച്ചടക്കവും ആത്മനിയന്ത്രണവും മര്യാദയും പാലിക്കണം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. വൈദികന്‍ വിളക്കാകേണ്ടതാണ്. എന്നാല്‍ വിളക്ക് അണഞ്ഞ് പോകുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. മാന്യമായി ജീവിക്കുന്ന വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും മനോവേദനയുണ്ടാക്കി. കുമ്പസാര രഹസ്യം പരമരഹസ്യമായി സൂക്ഷിക്കേണ്ടത് വൈദികന്റെ ഉത്തരവാദമാണ്. ഇത് ലംഘിച്ചത് ദൈവത്തോടും വ്യക്തിയോടും ചെയ്ത ക്രൂരതയാണെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment