ഭാര്യ ആദ്യരാത്രി മുതല്‍ ആണ്‍ സുഹൃത്തുക്കളുമായി ചാറ്റിംഗിങ് ; ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭാര്യ ഫോണില്‍ തന്നെ; മനംമടുത്ത് ഭര്‍ത്താവ് വിവാഹമോചനം തേടി

ന്യൂഡല്‍ഹി: ഭാര്യയുടെ സോഷ്യല്‍ മീഡിയ അമിതാസക്തിയില്‍ മനംമടുത്ത് ഭര്‍ത്താവ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഉണര്‍ന്നിരിക്കുമ്പോള്‍ മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ മുഴുകിയിരിക്കുകയാണ്. അല്‍പസമയം പോലും തനിക്കും കുടുംബത്തിനും വേണ്ടി നീക്കിവെക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഫ്റ്റ്വെയര്‍ ഉദ്യോഗസ്ഥനായ നരേന്ദ്രസിങ് വിവാഹമോചനം തേടി കോടതിയില്‍ എത്തിയത്.

ഒരുവര്‍ഷം മാത്രമേ ആയിട്ടുള്ളു ഇവരുടെ വിവാഹം നടന്നിട്ട്. വിവാഹത്തിന്റെ ആദ്യ ദിനം മുതല്‍ ഭാര്യ ഇന്റര്‍നെറ്റിന്റെ മായികലോകത്ത് മുഴുകിയിരിക്കുകയാണ്. രാത്രി ഏറെ വൈകിയും ഭാര്യ ആണ്‍ സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ മുഴുകുന്നതില്‍ താന്‍ അസ്വസ്ഥനാകാറുണ്ട്. ഇത് ചോദ്യം ചെയ്യുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് പതിവ്. താന്‍ ഓഫീസില്‍ പോകുന്നതോ വരുന്നതോ ഭാര്യ അറിയാറില്ല. തന്റെ വീട്ടുകാരോട് യാതൊരു ബന്ധവും സ്ഥാപിക്കാന്‍ ഇതുവരെ ഭാര്യക്ക് കഴിഞ്ഞിട്ടില്ലെന്നും ഭര്‍ത്താവ് പറുന്നു.

ഭാര്യ ബഡ്റൂമില്‍ നിന്ന് പുറത്തിറങ്ങാറില്ല. എപ്പോഴും ഫോണ്‍ കയ്യില്‍ കാണും. ഇങ്ങനെ നീളുന്നു നരേന്ദ്ര സിങ്ങിന്റെ ആരോപണങ്ങള്‍. കോടതി എന്തായാലും ഇയാളുടെ വിവാഹമോചന അപേക്ഷ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാതികളെല്ലാം നിഷേധിച്ച് യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് അടുത്തമാസം കൗണ്‍സിലിംഗ് നല്‍കാന്‍കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളുടെ അമിതഉപയോഗം കുടുംബബന്ധങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി പറഞ്ഞു. ജൂണ്‍ ആദ്യമാണ് ഭാര്യയുടെ ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്.

pathram desk 2:
Related Post
Leave a Comment