നീളന്‍ പാന്റ്സും ഫുള്‍സ്ലീവ് ഷര്‍ട്ടുമിട്ട് വരുന്ന ലെബനീസ് വനിതാ പൊലീസുകാരെയാണ് നമ്മള് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയാണ് ഷോര്‍ട്സും ടീഷര്‍ട്ടും ധരിച്ച് ട്രാഫിക്ക് നിയന്ത്രിക്കുന്ന ഇതേ ലെബനീസ് വനിതാ പൊലീസുകാരുടെ വീഡിയോ
രാജ്യത്ത് എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് മെഡിറ്ററേനിയന്‍ പ്രാദേശിക ഭരണകൂടത്തിന്റെ വാദം. വിനോദ സഞ്ചാരമേഖലയില്‍ ?ഗതാ?ഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ യാത്രക്കാര്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ്, വ്യത്യസ്തമായ വേഷസംവിധാനത്തില്‍ വനിതാ പൊലീസ് എത്തുന്നത്. ഇതിലൂടെ നല്ല മാറ്റം ഉണ്ടാക്കാന്‍ സാധ്യമാകുമെന്നാണ് മേയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മെഡിറ്ററേനിയന്‍ പ്രദേശത്ത് നിലവില്‍ 99 ശതമാനം വനിതാ പൊലീസുകാരും ഷോര്‍ട്ട്സും ടീ ഷര്‍ട്ടും ധരിച്ച് ജോലിയില്‍ പ്രവേശിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താമാധ്യമമായ കാര്‍ബോണേറ്റഡ് ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
Leave a Comment