ജോലി വാഗ്ദാനം ചെയ്ത് വനിതാ കോണ്‍സ്റ്റബിളിന്റെ മകളെ കമ്മീഷണര്‍ പീഡിപ്പിച്ചു

ഔറംഗാബാദ്: ജോലി വാഗ്ദാനം ചെയ്ത് വനിതാ കോണ്‍സ്റ്റബിളിന്റെ മകളെ ഡെപ്യൂട്ടി കമ്മീഷണര്‍ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 23കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് ഫെബ്രുവരി മുതല്‍ ജൂണ്‍ 21 വരെ പലതവണ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഇരയുടെ പരാതിയില്‍ കേസ് എടുത്തെന്ന് പോലീസ് പറഞ്ഞു. പീഡനം, വഞ്ചന, മനപ്പൂര്‍വ്വമുള്ള ചതി, ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്‍സ്റ്റബിളായ അമ്മ വഴി പരിചയമുള്ളതിനാലാണ് പഠനശേഷം ജോലി സഹായം ആവശ്യപ്പെട്ട് പെണ്‍കുട്ടി കമ്മീഷണറെ സമീപിച്ചത്. എന്നാല്‍ കുട്ടിയെ തനിക്ക് കീഴ്പ്പെടുത്തുകയായിരുന്നു ദ്യോഗസ്ഥന്‍.

pathram desk 1:
Related Post
Leave a Comment