കുഞ്ഞിന് തന്റെ രൂപമില്ല; മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു!!!

ബീഹാര്‍: മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തന്റെ രൂപമില്ലെന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു. കുഞ്ഞിന് തന്റെ രൂപമില്ലെന്നും ഭാര്യയ്ക്ക് മറ്റു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. ഭാര്യ പാലുകൊടുത്തുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ വലിച്ചെടുത്ത് തറയിലടിച്ചു കൊല്ലുകയായിരുന്നു.

ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഇയാള്‍ അവരെ മര്‍ദിച്ചിരുന്നു. മറ്റാരോ ആയി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും അതിലാണ് കുട്ടിയുണ്ടായതെന്നും പറഞ്ഞു കൊണ്ടിരുന്നു. ഇതേ ചൊല്ലിയുണ്ടായ വഴക്ക് കടുത്തപ്പോള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

pathram desk 1:
Related Post
Leave a Comment