തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനാപകടം; തൃശൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ മരിച്ചു

ഗോവിന്ദാപുരം: പാലക്കാട്- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശികളായ മൂന്നു യുവാക്കള്‍ മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശികളായ ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഷേക്, ജോര്‍ജ്, വിനു എന്നിവരാണു പരുക്കേറ്റ മൂന്നു പേര്‍ ഇരുചക്രവാഹനമോടിച്ചിരുന്ന ശെല്‍വനും ഭാര്യ ഭാനുപ്രിയയും പരുക്കേറ്റു ചികിത്സയിലാണ്. സഞ്ചരിച്ചിരുന്ന കാര്‍ ഇരുചക്രവാഹനത്തിലും മരത്തിലുമിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
വാല്‍പ്പറയിലേക്കു പോയതിനു ശേഷം തിരികെ തൃശൂരിലേക്കു വരികയായിരുന്നു ആറു പേരും. ശനിയാഴ്ചയായിരുന്നു വാല്‍പ്പാറയിലേക്കു പോയത്. ഞായറാഴ്ച വൈകിട്ട് തിരികെ വരുമ്പോള്‍ പൊള്ളാച്ചി–തൃശൂര്‍ റൂട്ടില്‍ ഗോവിന്ദപുരത്തു വച്ചായിരുന്നു അപകടം.

pathram:
Related Post
Leave a Comment