മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

കൊച്ചി: താരസംഘടനായ അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്)യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു.

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്.

pathram desk 1:
Related Post
Leave a Comment