അര്‍ജന്റീനയുടെ തോല്‍വി: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.

ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തി. മഴയെ തുടര്‍ന്നു സ്പീഡ് ബോട്ട് ഉള്‍പ്പെടെ കൊണ്ടുവന്നായിരുന്നു തിരച്ചില്‍. ആറുമാനൂര്‍ മുതല്‍ പൂവത്തുംമൂട് വരെയും നാഗമ്പടം പാലത്തിനു സമീപഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞിരുന്നത്. . ലോകകപ്പില്‍ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊറേഷ്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണു
ദീനു ആറ്റില്‍ച്ചാടിയത്.

pathram desk 1:
Related Post
Leave a Comment