ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ കടുത്ത അര്‍ജന്റീന ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
കളി തോറ്റതിന് പിന്നാലെ ഇയാള്‍ കനത്ത മനോവിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍ ബഹളം വയ്ക്കുകയും വല്ലാത്തൊരു മനോഭാവത്തിലായിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു. മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
ക്രൊയേഷ്യയ്ക്കെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവും തൃശങ്കുവിലായിരിക്കുകയാണ്.
Leave a Comment