‘പെറു ഗോളടിച്ചാല്‍ താന്‍ പൂര്‍ണ നഗ്‌നയാകും’……വെളിപ്പെടുത്തലുമായി മോഡല്‍ !!

ചില ആരാധകരെ കാണുമ്പോള്‍ ഇതൊക്കെ എന്ത് പ്രാന്താണെന്ന് ആര്‍ക്കായാലും തോന്നിപോകും. അങ്ങനെയൊരു ആരാധികയാണ് പെറുവിന് വേണ്ടി റഷ്യയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. പെറുവിന്റെ ഗേള്‍ഫ്രണ്ടാണ് താനെന്ന ലേബലോടെയാണ് താരം സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പെറുവിന്റെ ‘കടു..കടു..കടുത്ത’ ആരാധികയാണ് നിസു കൗട്ടിയെന്ന മോഡല്‍. പെറുവിന്റെ വെറും ആരാധിക എന്നതിനപ്പുറം പെറു ഫുട്ബോള്‍ ടീമിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് നിസു. പെറുവിന്റെ ആദ്യ മത്സരം ഡെന്മാര്‍ക്കിനൊപ്പമായിരുന്നു. ആ മത്സരത്തില്‍ ഒരു ഗോള്‍ നേടി പെറു വിജയിച്ചാല്‍ അതിന്റെ സന്തോഷ സൂചകമായി താന്‍ പൂര്‍ണ നഗ്‌നയാകുമെന്ന് നിസു മത്സരത്തിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, വാക്ക് പാലിക്കാന്‍ താരത്തിന് സാധിച്ചില്ല. പെറു ഗോളടിച്ചതുമില്ല മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. അതോടെ, നിസു കോട്ടി നിരാശയായി.

എന്നാല്‍, പെറുവിനോടുള്ള സ്നേഹത്തിന് ഒരു കുറവും തനിക്ക് വന്നിട്ടില്ലെന്നാണ് നിസു ഇപ്പോള്‍ പറയുന്നത്. ഡെന്‍മാര്‍ക്കിനെതിരെ തോറ്റെങ്കിലെന്താ…ഈ ലോകകപ്പില്‍ പെറുവിന് ഇനിയും മത്സരമുണ്ടല്ലോ…26-ാം തിയതി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ പെറു ഗോള്‍ നേടുകയാണെങ്കില്‍ നേരത്തേ പറഞ്ഞ കാര്യം അതേപടി നടപ്പിലാക്കുമെന്ന് നിസു കോട്ടി കഴിഞ്ഞ ദിവസം അറിയിച്ചു. ഓസ്ട്രേലിയക്കെതിരെ പെറു ഒരു ഗോള്‍ അടിച്ചാല്‍ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി താന്‍ നഗ്‌നയാകുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഹോ…ഇങ്ങനെയും ഓരോ ആരാധകരുണ്ട് ഈ കാല്‍പന്ത് കളിക്ക്!

pathram desk 2:
Related Post
Leave a Comment