വീണ്ടും രഞ്ജിത്ത്-മോഹന്‍ലാല്‍; ഒന്നിക്കുന്നത് ഒരു ‘ഡ്രാമ’യക്ക് വേണ്ടി !!

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യപിച്ചു. ഡ്രാമാ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്.വര്‍ണചിത്ര ഗുഡ്ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ അവസാന ചിത്രം ലോഹമായിരുന്നു.

ചിത്രത്തിന്റെ പേര് പുറത്തുവിടുന്ന കാര്യം ഇന്നലെ തന്നെ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇന്നുരാവിലെ പത്തുമണിയോടെയാണ് പേര് പുറത്തുവിട്ടത്

pathram desk 2:
Related Post
Leave a Comment