‘കെവിനെ കൊന്നപോലെ അവര്‍ എന്നെയും കൊല്ലും’, സോഷ്യല്‍മീഡിയില്‍ സഹായ അഭ്യര്‍ത്ഥനയുമായി യുവാവ് !!

കൊച്ചി: ദുരഭിമാനക്കൊലയുടെ ഇരയായേക്കാമെന്ന് ഭയന്ന് സൈബര്‍ ലോകത്തിന്റെ സഹായം തേടി യുവാവ്! ഒരു വര്‍ഷത്തിലേറെയായി തൊടുപുഴ സ്വദേശിയായ അമല്‍ എന്ന യുവാവും പാലക്കാട് ചിലവ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. പ്രണയം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹമാലോചിക്കുകയും അതിനായി പെണ്‍കുട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ യുവാവുമൊത്ത് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പോലീസ് പിടിയില്‍ അകപ്പെട്ടു. തുടര്‍ന്നാണ് തങ്ങളുടെ ദയനീയാവസ്ഥ യുവാവ് ഫേസ്ബുക്കില്‍ തുറന്നെഴുതിയത്. നിലവില്‍ ഇരുവരും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.

അമലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘പ്രിയ സുഹൃത്തുക്കളെ

ഇനിയുള്ള മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങള്‍ക്കകമോ എന്താണെനിക് സംഭവിക്കുക എന്ന് വെക്തമല്ലാത്തതിനാലാണ് ഞാന്‍ ഇ പോസ്റ്റ് എഴുതുന്നത്

ദുരഭിമാന കൊലപാതങ്ങളുടെ ഇരകളില്‍ എത്രമാതാവും എന്റെ പേരെന്നും എനിക്ക് അറിയില്ല. ഞാനും ചിലവ് സ്വദേശിയായ ഭീമ നാസറും തമ്മില്‍ ഒരു വര്ഷത്തിലേറെയായ് പ്രെണയത്തിലാണ് അന്യമതസ്ഥര്‍ ആയതിനാലും സാമ്പത്തിക ചുറ്റുപാടില്‍ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങള്‍ ഏറെയായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു.. സമ്മര്‍ദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോള്‍ ഇന്നലെ അവള്‍വിളിക്കുകയും ഈ നാട്ടില്‍ നിന്ന് രേക്ഷപെടാന്‍ ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു..

നിലവില്‍ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേര്‍ന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനില്‍ ഉള്‍പ്പെടെ അവര്‍ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പോലീസ് ഉദയഗസ്ഥര്‍ തന്നെ പറയുന്നു..

മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ലെന്ന് പറയുന്നില്ല..

ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാന്‍ ആകുമോ എന്ന്..

മരണ മൊഴി നല്‍കാന്‍ സാധിക്കില്ല എന്ന് പോലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാല്‍ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം..

രെക്ഷപെടാനാകുമോ എന്ന് അറിയില്ല രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്നും തീര്‍ച്ചയില്ല സഹായിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ രക്ഷിക്കണം എന്ന് അപേക്ഷിക്കുകയാണ്..’

pathram desk 2:
Related Post
Leave a Comment