നടിയുടെ താമസസ്ഥലത്ത് വന്‍ തീപിടിത്തം

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ താമസിച്ചിരുന്ന ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. തെക്കന്‍ മുംബൈയിലെ സമ്പന്നര്‍ താമസിക്കുന്ന പ്രഭാദേവിയിലെ ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു.

34 നിലയുള്ള ബ്യൂമോണ്ട് ടവറില്‍ ഒരു നിലയില്‍ നടിയുടെ ഫ്‌ലാറ്റും മറ്റൊന്നില്‍ ഓഫീസുമാണ്. സംഭവം നടക്കുമ്പോള്‍ നടി സ്ഥലത്തുണ്ടായിരുന്നില്ല. ഉച്ചയ്ക്കു ശേഷം രണ്ടോടെയാണ് തീപിടിത്തം ആരംഭിച്ചത്. കെട്ടിടത്തിന്റെ 33 ാം നിലയിലായിരുന്നു തീപിടിത്തം. മുകളിലെ രണ്ടു നിലകളില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്‌നിശമന സേനയുടെ 10 യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

pathram desk 2:
Related Post
Leave a Comment