കനത്ത മഴ: കോട്ടയത്തെയും അട്ടപ്പാടിയിലെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി എല്‍പിഎസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം ജിഎല്‍പിഎസ്, മണര്‍കാട് ജിയുപിഎസ് എന്നിവിടങ്ങളിലാണു ക്യാമ്പുകള്‍.

കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment