രജനീകാന്ത് ചിത്രം കാല കളക്ഷനില്‍ 100 കോടി കടന്നു. വ്യാഴാഴ്ച എത്തിയ ചിത്രം നാല് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം 43കോടിയാണ് കാലയുടെ വരുമാനം.
തണുപ്പന്‍ പ്രതികരണവുമായി തുടങ്ങിയ കാല തീയറ്ററുകള്‍ കീഴടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നാല് ദിവസം കൊണ്ട് കാല 100 കോടി മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിവസം തന്നെ ചെന്നൈയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലും ഗംഭീര കളക്ഷന്‍ നേടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് 6.64 കോടി നേടിയ കാല, ചെങ്കല്‍പേട്ടില്‍ നിന്ന് 10.8 കോടിയും സ്വന്തമാക്കി. കോയമ്പത്തൂരില്‍ നിന്ന് 7.2 കോടിയും തിരുനെല്‍വെലി, കന്യാകുമാരി ഭാഗങ്ങളില്‍ നിന്നായി 1.95കോടിയും തൂത്തുക്കുടിയില്‍ നിന്ന് 3.7 കോടിയും കളക്ഷന്‍ ലഭിച്ചു. മറ്റ് ജില്ലകളിലെ കളക്ഷനും കൂടി ചേര്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കാല 43 കോടി നേടി.
കേരളത്തില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് നേടിയത് 5.6 കോടിയാണ്. കര്‍ണാടകയില്‍ നിന്ന് ഏഴ് കോടിയോളവും സ്വന്തമാക്കി. വിദേശരാജ്യങ്ങളിലും ഗംഭീര കളക്ഷനാണ് സിനിമക്ക്. ആസ്‌ത്രേലിയയില്‍ ആദ്യ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന ബഹുമതിയും രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയും കാലക്കാണ്. പത്മാവത് ആണ് കാലക്ക് മുന്നിലുള്ളത്. നാല് ദിവസം കൊണ്ട് 2.04 കോടിയാണ് കാല ആസ്‌ത്രേലിയയില്‍ നിന്നും നേടിയത്. ഇതോടെ സിനിമയുടെ കളക്ഷന്‍ മൊത്തം 110 കോടിയായി.
Leave a Comment