മരട് സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കൊച്ചി: മരടില്‍ രണ്ടുകുട്ടികളുടേതുള്‍പ്പെടെ മൂന്നുപേരുടെ ജീവനെടുത്ത സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍ വാഹനംവകുപ്പ്. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തകിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കിഡ്സ് വേള്‍ഡ് ഡേ കെയറിന്റെ സ്‌കൂള്‍ വാനാണ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന ആദിത്യന്‍, വിദ്യാലക്ഷ്നി എന്നീ കുട്ടികളും ആയ ലതയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment