പാന്റ്‌സ് ധരിക്കാതെ എത്തിയ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയെ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടു!!!

പാന്റ്‌സ് ധരിക്കാത്തതിന്റെ പേരില്‍ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി.

ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറിയപ്പോഴാണ് സംഭവം. സുരിലി ഷോര്‍ട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ഹോട്ടലില്‍ കയറാന്‍ സാധിക്കില്ലായിരുന്നു. ഇതേതുടര്‍ന്ന് അവരെ ഹോട്ടലില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

പിന്നീട് യാമി ഗൗതം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തതുമൂലം ഞങ്ങള്‍ക്ക് ബാറില്‍ കയറേണ്ടി വന്നെന്ന് തമാശരൂപേണ നടി പറയുന്നു. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഉറിയില്‍ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ്.അതേസമയം രാജ്കുമാര്‍ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുരിലി. രണ്‍ദിപ് ഹൂഡയാണ് നായകന്‍.

pathram desk 1:
Related Post
Leave a Comment