ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന ചെന്നൈയിലെത്തിയിരുന്നുവെന്ന് സൂചന. അയനാപുരത്ത് ജെസ്നയെ കണ്ടെന്ന് കടയുടമയായ മലയാളിയുടെ വെളിപ്പെടുത്തല്‍. വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്ന് ഫോണ്‍ചെയ്തിരുന്നുവെന്നും കടയുടമ പറഞ്ഞു. എരുമേലി പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന് കടയുടമ ആരോപിച്ചു.
എന്നാല്‍ വിവരം അറിയിച്ചത് പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷമാണെന്ന് പൊലീസ് പറഞ്ഞു. ജെസ്‌നയെ കണ്ടെത്താന്‍ മുണ്ടക്കയം, കുട്ടിക്കാനം, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ പ്രത്യേക സംഘമാണ് ജെസ് ന കേസ് അന്വേഷിക്കുന്നത്. ജെസ്നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Leave a Comment