‘മേരിക്കുട്ടി’ ചലഞ്ചുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും

കൊച്ചി:സ്ത്രീവേഷത്തില്‍ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കിലിടാന്‍ പുരുഷന്‍മാര്‍ക്ക് ധൈര്യമുണ്ടോ. അത്തരത്തില്‍ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ് നടന്‍ ജയസൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും രഞ്ജിത് ശങ്കറും പറയുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മേരിക്കുട്ടി ചലഞ്ചിനായി ജയസൂര്യ ഫേസ്ബുക്കിലൂടെ ക്ഷണിച്ചിരിക്കുന്നത്. നിരവധിപേരാണ് തങ്ങളുടെ പെണ്‍വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മേരിക്കുട്ടി ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment