എസ്. ദുര്‍ഗയ്ക്ക് ശേഷം ചോലയുമായി സനല്‍കുമാര്‍ ശശിധരന്‍, മുഖ്യകഥാപാത്രങ്ങളായി ജോജുവും നിമിഷയും

കൊച്ചി:സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ ”ചോല” ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ”ഒഴിവുദിവസത്തെ കളി”, ”എസ്. ദുര്‍ഗ” എന്നീ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജോജു ജോര്‍ജും നിമിഷ സജയനുമാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നു നിര്‍മിക്കുന്നു. ഛായാഗ്രഹണം അജിത് ആചാര്യ. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment