‘ഞാന്‍ മരിക്കാന്‍ പോകുന്നു…’ ജെസ്‌നയുടെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം… ഇങ്ങനെ !!!

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ് അവസാനമയച്ച സന്ദേശം പോലീസിന് തലവേദനയാകുന്നു. ‘ഐ ആം ഗോയിങ് ടു ഡൈ’ (ഞാന്‍ മരിക്കാന്‍ പോകുന്നു), കാണാതാകുന്നതിനു മുമ്പ് ജെസ്ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബര്‍ പോലീസിനു കൈമാറി.

ഒന്നുകില്‍ എല്ലാവരെയും കബളിപ്പിക്കാന്‍ ഈ സന്ദേശമയച്ചശേഷം ജെസ്ന ഒളിവില്‍ പോയതാകണം, അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശേഷം അയച്ചതായിരിക്കണം- രണ്ടു സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. ജെസ്നയുടെ ഫോണില്‍നിന്നു മറ്റാരെങ്കിലും ഈ സന്ദേശം അയച്ചതാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നു.

നീലനിറത്തിലുള്ള കാറില്‍ ജെസ്നയെ കണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്. ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്നയുടെ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള അന്വേഷണം. ഇതുവരെ 500 പേരെ ചോദ്യംചെയ്തു. ഇനി വീട്ടുകാരെയാണു ചോദ്യം ചെയ്യാനുള്ളത്. ജെസ്നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment