എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്: അറസ്റ്റിനെതിരെ തിയേറ്റര്‍ ഉടമ മാനനഷ്ടക്കേസ് നല്‍കും, എല്ലാ സഹായവും ചെയ്യുമെന്ന് ഫിയോക്

കൊച്ചി: എടപ്പാളിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. അറസ്റ്റിലായ തിയേറ്റര്‍ ഉടമ ഇ.സി.സതീശന്‍ പൊലീസ് നടപടിക്കെതിരെ കോടതിയില്‍ മാന നഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഫിയോക് അറിയിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമ ഇ.സി.സതീശന്
കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഫിയോക് എല്ലാ സഹായവും ചെയ്യുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോ?ഗത്തിലാണ് തീരുമാനം.

pathram desk 2:
Related Post
Leave a Comment