എടപ്പാള്‍ പീഡനക്കേസ്: പീഡന വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ്‌

എടപ്പാള്‍: എടപ്പാള്‍ ചങ്ങരംകുളം തിയറ്ററില്‍ 10 വയസുള്ള പെണ്‍കുട്ടിയെ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം അറിഞ്ഞിട്ടും കൃത്യസമയത്ത് പൊലീസിനെ അറിയിച്ചില്ലെന്ന് കാണിച്ചിട്ടാണ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി കണക്കാക്കിയിട്ടുണ്ട്.

നേരത്തെ തീയ്യറ്റര്‍ ഉടമയില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിചെന്നും പൊലീസ് വിശദമാക്കി.

ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്റിലെത്തിയത്. പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയായിരുന്നു. അടുത്ത സീറ്റിലിരുന്ന് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടരമണിക്കൂറോളം ഉപദ്രവം തുടര്‍ന്നിട്ടും സ്ത്രീ തടഞ്ഞില്ല. 25ന് തിയറ്റര്‍ ഉടമകള്‍, ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തുവെന്നാണ് വിവരം. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ അറസ്റ്റുണ്ടാകുകയായിരുന്നു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയാണ് അറസ്റ്റിലായത്.

നേരത്തെ പൊലീസിന് വിവരം നല്‍കിയ തീയറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതില്‍ തിയറ്റര്‍ ഉടമ വീഴ്ച വരുത്തിയെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു. തീയറ്റര്‍ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment