സീനിയേഴ്‌സ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ചു; കോളേജ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്‍ക്കത്ത: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളേജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.

സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ പരിപാടികളിലൂടെ ഫണ്ട് ശേഖരിച്ചിരുന്നു. ഈ പൈസ കൈകാര്യം ചെയ്തിരുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനു ശേഷം പൈസയുടെ കൃത്യമായ ചിലവ് വരവുകള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അന്വേഷിച്ചു. ഇത് തര്‍ക്കത്തിന് കാരണമാവുകയായിരുന്നു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പയ്യനെ മര്‍ദിച്ച് നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

കരഞ്ഞു പറഞ്ഞിട്ടും കൈ കൊണ്ട് നഗ്‌നത മറയ്ക്കാന്‍ ശ്രമിച്ചിട്ടും വിദ്യാര്‍ത്ഥിയെ ക്രൂരമായി അപമാനിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു. സഹപാഠികളും മറ്റു വിദ്യാര്‍ത്ഥികളും പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേസ് നല്‍കി.

pathram desk 1:
Related Post
Leave a Comment