കെവിന്‍ വധം: പണം വാങ്ങിയ പൊലീസുകാര്‍ക്ക് ജാമ്യം

കോട്ടയം: കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതിനാണ് ഇരുവരും അറസ്റ്റിലായത്. കെവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു.ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി എസ്. ശ്രീകുമാറിനാണ് കേസിന്റെ ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഗിരീല്‍ഷ് പി സാരഥി പരാതിക്കാരനായതിനാലാണ് ചുമതലാ മാറ്റം.

pathram desk 2:
Related Post
Leave a Comment