ഗ്രൂപ്പുകളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന സി.പി.ഐ.എം സൈബര്‍ പോരാളികളുടെ പൊയ്മുഖം തുറന്നു കാട്ടി മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചുകൊണ്ട് സി.പി.ഐ.എം സൈബര്‍ പോരാളികളില്‍ രഹസ്യഗ്രൂപ്പില്‍ നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തക ഹസ്‌നാ ഷാഹിദ. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന സൈബര്‍ പോരാളികളുടെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഹസ്‌ന.

സാമൂഹ്യരംഗത്ത് ശക്തമായ ഇടപെടുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് രഹസ്യഗ്രൂപ്പില്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഹസ്‌ന ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അധിക്ഷേപത്തിന് ഇരയായ സ്ത്രീകള്‍ ഇതിനെ നിയമപരമായി നേരിടണമെന്ന് പറഞ്ഞുകൊണ്ടാണ് ഹസ്‌ന കുറിപ്പ് അവസാനിക്കുന്നത്.


ഹസ്നയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഈ പോസ്റ്റിന് താഴെ ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച്, അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത വൃത്തികെട്ട ഏതാനും മാന്യന്‍മാരുടെ രഹസ്യഗ്രൂപ്പിലെ സ്വയംഭോഗമാണ്. പലരും ഫേസ്ബുക്കില്‍ ആഞ്ഞടിക്കുന്ന സൈബര്‍ പോരാളികള്‍. പീഡനങ്ങള്‍ക്കെതിരെ ഘോര ഘോരം പ്രസംഗിക്കുന്നവരാണ്. രഹസ്യഗ്രൂപ്പില്‍ മുലയുടെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധ്യമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്‍ ആനന്ദമൂര്‍ച്ച കൂടുന്ന പോലെ. Arundhathi B, Rehana Fathima Pyarijaan Sulaiman, Maya Leela, Preetha GP എന്നിവരെ കുറിച്ചാണ് ചര്‍ച്ച. തപ്പി നോക്കിയാല്‍ അരുന്ധതിയോടോ രഹനയോടോ ഫേസ്ബുക്കില്‍ മോശമായി സംസാരിക്കുന്ന ഐഡികളെ തെറിവിളിക്കാന്‍ ഇവരും കൂടിയിട്ടുള്ളത് കണ്ടേക്കാം

കടുത്ത സ്ത്രീ വിരുദ്ധത പ്രകടിപ്പിക്കുന്ന പല ഇടപെടലുകളും ഇതില്‍ പരിചയമുള്ള പലരും സൈബറിടത്തില്‍ വിളമ്പുന്നത് കണ്ടിട്ടുണ്ട്. സദാചാര പ്രസംഗങ്ങളും അതില്‍ പൊതിഞ്ഞ യുക്തികളും പറയാറുണ്ട്. സി.പി.ഐ.എമ്മിന്റെ സൈബര്‍ നാവാകാറുണ്ട്. സംഘടന അംഗത്വം ഉണ്ടോ എന്നറിയില്ല. എന്നാലവര്‍ പറയുന്ന രാഷ്ട്രീയം ആരെ പ്രതിനിധാനം ചെയ്യുന്നെന്ന് വ്യക്തമാണ്. ഇത്ര മേല്‍ ലൈംഗികചുവയോടെ സ്ത്രീകളുടെ ഇടപെടലുകളേയും നിലപാടുകളേയും അളക്കുന്ന ഈ പുരുഷന്‍മാരോട് പുച്ഛവും അറപ്പും തോന്നുന്നു.

ഇതില്‍ ഇവര്‍ മുല അളക്കുന്ന പെണ്ണുങ്ങളോടൊന്നും എനിക്ക് സഹതാപമില്ല. കാരണം അവര്‍ അപമാനിക്കപ്പെടേണ്ട ഒന്നും ഇതിലില്ല. ഇതിനോട് നിയമപരമായി നീങ്ങാന്‍ അവര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. മുലയും ചന്തിയും മാത്രം കാണാനാകുന്ന ഈ ദൃഷ്ടി വെച്ച് ഇടത് രാഷ്ട്രീയം മേനി നടിക്കുന്ന ഈ പതിവിനെ നേരിട്ടേ മതിയാകു.

pathram desk 1:
Related Post
Leave a Comment