ഫെയ്‌സ്ബുക്ക് പ്രണയം; ഒരാഴ്ച ഒരുമിച്ച് താമസിച്ചു; ഒടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം

പ്രണയവും ദുരഭിമാന കൊലപാതകവും വിവാദമൊഴിയുന്നതിനിടെ പുതിയൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഫെയ്‌സ്ബുക്ക് വഴി പ്രണയിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരാഴ്ച കൂടെ താമസിപ്പിച്ചശേഷം കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ഓട്ടോ ഡ്രൈവറായ മൈലച്ചല്‍ വലിയറക്കോണംവീട്ടില്‍ മനോജ്(23) കൊല്ലാന്‍ ശ്രമിച്ചത്. വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മനോജ് 21നു വിളിച്ചുവരുത്തുകയായിരുന്നു. മനോജിനു നാട്ടില്‍ മറ്റു രണ്ടു പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്നു പൊലീസ് പറഞ്ഞു.
ഫേസ്ബുക്ക് വഴിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെട്ടത്. ഒരാഴ്ച കൂടെ താമസിപ്പിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂടെ താമസിച്ചാല്‍ പൊലീസ് പിടിക്കുമെന്നു പറഞ്ഞ് 27നു പെണ്‍കുട്ടിയെ തിരിച്ചയച്ചു. എന്നാല്‍, സ്വീകരിക്കാന്‍ വീട്ടുകാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി തിരിച്ചെത്തി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് നാട്ടുകാര്‍ ഇടപെട്ടു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഓട്ടോറിക്ഷയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment