പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകന്‍ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ച ശേഷം കാമുകിയുടെ ചുട്ടുകൊന്നു

ഉന്നാവോ: പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കാമുകന്‍ ചുട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നവോ ജില്ലയിലെ നേഹ എന്ന 17 കാരിയാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടും മുമ്പു കാമുകിയുടെ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ചിരുന്നു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വികാസ് എന്ന യുവാവാണ് ഒളിവിലാണ്.

പൊള്ളലേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാനായില്ല. നേഹയുടെ വീട്ടില്‍ അതിക്രമിച്ചു കയറി നെറ്റിയില്‍ സിന്ദൂരം തൊടുവിച്ച ശേഷമാണു യുവാവ് ഇവരെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്.

pathram desk 1:
Related Post
Leave a Comment