കുഞ്ചാക്കോ ബോബന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ ആരും വീണുപോകും!!!! സംവൃത എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ….!’

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്. കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന ചേച്ചി പറഞ്ഞത്-‘ജാതിയും മതവും ഇല്ല. എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ഏത് കാര്യമുണ്ടെങ്കിലും തുറന്നുപറയും, ഇടപെടും, ആരുടെയും ഉപദേശം കേള്‍ക്കുന്ന ആളല്ല. അവസാനം കുറ്റക്കാരിയാകും.’

അടുത്തത് ലാല്‍ജോസ്- ‘സാര്‍ ദൈവാനുഗ്രഹം ഉളളവനാ, അച്ഛന്റെയും അമ്മയുടെയും പൊന്നുമകന്‍. ആയുസ്സ് നൂറുവരെയുണ്ട്. അന്നും ഇന്നും ചെറുപ്പക്കാരന്റെ ലുക്ക്. മൂക്കിന്റെ തുമ്പത്താ ദേഷ്യവും സങ്കടവും. നെറ്റി ഉയര്‍ന്നതാ, എവിടെ ചെന്നാലും സ്ഥാനവും അതുപോലെ. ദൈവത്തെപ്പോലെ എല്ലാവരും സാറിനെ സ്നേഹിക്കുന്നുണ്ട്.’

അവസാനം ചാക്കോച്ചന്‍-‘ആയുസ്സ് 89 വരെ കിടപ്പുണ്ട്. ഇനിയും അഭിനയിക്കും. ഏതൊരു കാര്യവും വെട്ടിത്തുറന്ന് പറയും. ആരും കണ്ടാല്‍ ആഗ്രഹിക്കും. പഠിത്തത്തില്‍ വിജയിച്ചിട്ടൊന്നുമില്ല. ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത് വീണുപോകും’.

pathram desk 1:
Related Post
Leave a Comment