തിരുവനന്തപുരത്ത് ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ചു!!! വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പീഡനത്തിന് ശേഷം ഭര്‍ത്താവിനെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പൊലീസ് കേസെടുത്തുവെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്.

pathram desk 1:
Leave a Comment