കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ല,ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാവണമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ലെന്നു മന്ത്രി എ.കെ ബാലന്‍. രണ്ടു മാസം മുമ്പ് ഇത്തരത്തില്‍ നടന്ന സംഭവത്തില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാവണം. കുറ്റകൃത്യമുണ്ടായാല്‍ കുറ്റക്കാരുടെ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെവിന്റെ കൊലപാതകത്തിലെ പൊലീസ് വീഴ്ചയെ ന്യായീകരിച്ച് മന്ത്രി എം.എം മണി രംഗത്ത് എത്തിയിരുന്നു. എല്‍ഡിഎഫ് കാലത്തെ ചെറിയ വീഴ്ചകള്‍ പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയും മാധ്യമങ്ങള്‍ക്ക് നേരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം നടത്തിയിരുന്നു. കൊലപാതകത്തെ മാധ്യമങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. താന്‍ ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്നും ചാനലുകളല്ല ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment