കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസാണ് ഋഷികേശ് റോയ്.
റോയിയെ കേരള ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ജനുവരിയിലാണ് ശുപാര്‍ശ വന്നത്. 1982 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് അദ്ദേഹം നിയമത്തില്‍ ബിരുദം നേടിയത്. 2004ല്‍ ഗുവഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായും തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായും ജോലി ചെയ്തു. 2006 ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു.
Leave a Comment