കൊച്ചി: കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കേ ഇന്ത്യയില്‍ ദുരഭിമാനകൊല നടത്തുന്നവരുടെ പിന്നില്‍ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാന്‍ പറ്റാത്തവരില്‍ നിന്ന് ശ്രദ്ധ തെറ്റിക്കരുതെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ല. വടക്കേ ഇന്ത്യയില്‍ ദുരഭിമാനകൊല നടത്തുന്നവരുടെ പിന്നില്‍ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാന്‍ പറ്റാത്തവരില്‍ നിന്ന് ശ്രദ്ധ തെറ്റിക്കരുതു.
ച.ട. ങമറവമ്മി (@ചടങഹശ്‌ല) ങമ്യ 28, 2018
ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ റോമന്‍ കത്തോലിക് വിഭാഗത്തില്‍പ്പെട്ട നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടാളികളും കെവിന്‍ താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തകയായിരുന്നു. ഇതിന് പിന്നാലെ ഉത്തേരന്ത്യയ്ക്ക് സമാനമായ ദുരഭിമാനക്കൊലകള്‍ കേരളത്തിലും വ്യാപകമാകുന്നു എന്ന തരത്തില്‍ പ്രചാരണം ശ്ക്തമാകവെയാണ് മാധവന്റെ ട്വീറ്റ്
Leave a Comment