കെവിന്റെ കൊലപാതകം: രണ്ടു പേരെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും യഥാര്‍ഥ പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ ഘടകം അറിയിച്ചു.

നേരത്തേ, സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലന്‍ കേസില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരേ ഡിവൈഎഫ്‌ഐ നടപടിയെടുത്തത്.

pathram desk 2:
Related Post
Leave a Comment